ഇന്ന് നാം എന്ത് നേടി ?
ഗോപകുമാര്‍ നെടിയത്ത്
ഇന്നത്തെ ദിവസം എന്ത് നേടി എന്ന് ഒരു നിമിഷം ചിന്തിക്കുക.സങ്കടം തോന്നുന്നു അല്ലേ?.ഇതാണ് പണ്ട് നാട്ടിന്‍ പുറത്തുകാര്‍ പറഞ്ഞിരുന്നത്,ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ലെന്ന്.എന്നാല്‍ അങ്ങനെയല്ല.ഒന്നും നേടാന്‍ കഴിയാത്തവര്‍ അതിനെക്കുറിച്ച് ചിന്തിക്കുകതന്നെ വേണം.തനിക്കു ഒന്നും നേടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നാനാവശത്തുനിന്നും ചിന്തിക്കുക.അപ്പോള്‍ നിങ്ങളുടെ ഉപബോധമനസ്സ് ബോധ മണ്ഡലത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.ഇവിടെയാണ് നാം ശരിക്കും പ്രവര്‍ത്തിക്കേണ്ടത്.ഇതുവരെ നേടാന്‍ കഴിയാത്തതൊക്കെ ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ നേടിയെടുക്കുമെന്നു ഉപബോധമനസ്സില്‍ പ്രതിജ്ഞ ചെയ്യുക.നമുക്ക് വിജയിക്കാന്‍ കഴിയുമെന്ന തോന്നല്‍ മനസ്സില്‍ പ്രബലമാകുന്ന നിമിഷം മുതല്‍ നാം വിജയിച്ച് തുടങ്ങി എന്ന് ഉറപ്പായും പറയാം.ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആയ നിങ്ങള്‍ ഇന്ന് വളരെ പ്രതീക്ഷയോടെയാണ് നിങ്ങളുടെ പ്രവര്‍ത്തന മേഖലയിലേക്ക് ഇറങ്ങിയത്.പക്ഷെ നിരാശയോടെ നിങ്ങള്‍ക്ക് മടങ്ങി വരേണ്ടിവന്നു.സാരമില്ല.നാളെ നിങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്.പ്രതിലോമ ചിന്തകള്‍ക്ക് മനസ്സില്‍ ഒട്ടും ഇടം കൊടുക്കരുത്.അത് നിങ്ങള്‍ക്ക് ചുറ്റും പ്രതികൂല ഊര്‍ജ്ജത്തെ സൃഷ്ടിക്കും.അനുകൂലമായി ചിന്തിക്കുക.നിങ്ങള്‍ക്ക് അനുകൂലമായി ചിന്തിക്കാന്‍ ഈ ലോകത്ത് മറ്റാരെക്കാളും നല്ലത് നിങ്ങള്തന്നെയാണ്.കമ്പനി നല്‍കുന്ന പ്ലാനുകളെ കുറിച്ചു നന്നായി പഠിക്കുക.ഇത് നിങ്ങളുടെ കക്ഷികള്‍ക്ക് മുമ്പില്‍ അസ്സലായി അവതരിപ്പിക്കുക.ആരോടും കെഞ്ചരുത്.നിങ്ങള്‍ സ്വന്തം വ്യക്തിത്വം എങ്ങും അടിയറ വയ്ക്കാതിരിക്കുക.സ്വന്തം പ്രവൃത്തി അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുക.ചെയ്യുന്ന പ്രവൃത്തിക്ക് മുഴുവന്‍ ഫലം ലഭിക്കും.ചിലപ്പോള്‍ കുറച്ച് ബോണസ്സും ലഭിച്ചേക്കാം.നിങ്ങള്‍ നല്‍കുന്ന പ്ലാനിന്‍റെ ഗുണങ്ങളും ദോഷങ്ങളും കക്ഷികളെ പറഞ്ഞു മനസ്സിലാക്കണം.ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന മറ്റൊരാള്‍ നിങ്ങള്‍ക്ക് ഫലം നല്കിയേക്കാം.അതുകൊണ്ട് പതറാതെ മുന്നേറുക.കാര്യങ്ങള്‍ നന്നായി പഠിക്കുക.നിങ്ങള്‍ ഉയരങ്ങളില്‍ എത്തും.വരും ദിവസങ്ങളില്‍ നമുക്ക് പരസ്പരം കണ്ടുമുട്ടാം.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ